You are Here : Home / News Plus

അശോക് ഭൂഷണ്‍ ഹൈകോടതി ചീഫ് ജസ്റ്റിസായി ചുമതലയേറ്റു

Text Size  

Story Dated: Thursday, March 26, 2015 06:32 hrs UTC

കേരള ഹൈകോടതി ചീഫ് ജസ്റ്റിസായി അശോക് ഭൂഷണ്‍ ചുമതലയേറ്റു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ പി. സദാശിവം സത്യവാചകം ചൊല്ലിക്കൊടുത്തു. ആക്ടിങ് ചീഫ് ജസ്റ്റിസായ അശോക് ഭൂഷണിനെ ചീഫ് ജസ്റ്റിസായി സ്ഥിരപ്പെടുത്താന്‍ സുപ്രീംകോടതി കൊളീജിയം രാഷ്ട്രപതിക്ക് ശിപാര്‍ശ നല്‍കിയിരുന്നു. യു.പി സ്വദേശിയായ അദ്ദേഹം അലഹബാദ് ഹൈകോടതി ജഡ്ജിയായിരിക്കെയാണ് കഴിഞ്ഞവര്‍ഷം ജൂലായ് 10ന് കേരള ഹൈകോടതി ജഡ്ജിയായത്. ആഗസ്റ്റ് ഒന്നിന് ആക്ടിങ് ചീഫ് ജസ്റ്റിസായി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.