You are Here : Home / News Plus

ഫ്രാന്‍സ് വിമാനാപകടം: കോക്പിറ്റില്‍ ഒരു പൈലറ്റ് മാത്രമായിരുന്നുവെന്ന് റിപ്പോര്‍ട്ട്

Text Size  

Story Dated: Thursday, March 26, 2015 07:43 hrs UTC

 ആല്‍പ്സ് പര്‍വതനിരകളില്‍ തകര്‍ന്നുവീണ ജര്‍മന്‍ വിങ്സിന്‍െറ എയര്‍ബസ് 320 വിമാനം അപകടത്തില്‍ പെടുന്ന സമയത്ത് കോക്പിറ്റില്‍ ഒരു പൈലറ്റ് മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്ന് റിപ്പോര്‍ട്ട്. വിമാനം താഴേക്കു പതിക്കുന്നതിനു മുമ്പ്് പൈലറ്റ് കോക്പിറ്റിനു പുറത്തു കടന്നുവെന്നും പിന്നീട് തിരിച്ചു കയറാനായില്ളെന്നും രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞദിവസം കണ്ടത്തെിയ വിമാമത്തിന്‍െറ ബ്ളാക്ക് ബോക്സില്‍ നിന്ന് വിവരങ്ങള്‍ ലഭിച്ചതായി ഫ്രഞ്ച് അന്വേഷണസംഘം അറിയിച്ചു.

വിമാനം അപകടത്തില്‍പെടുന്നതിനു മുമ്പ് പൈലറ്റുമാര്‍ തമ്മില്‍ സംസാരിച്ചതിന്‍്റെ വിവരങ്ങള്‍ വോയിസ് റെക്കോര്‍ഡറില്‍ നിന്നും ശേഖരിച്ചിട്ടുണ്ട്. ബാഴ്സിലോനയില്‍ നിന്നും ഡുസല്‍ഡോര്‍ഫിലേക്കു പറന്ന വിമാനത്തിന്‍്റെ ആദ്യസമയങ്ങളിലെ സംഭാഷണം വളരെ ലളിതമായതായിരുന്നുവെന്ന് മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥന്‍ പറഞ്ഞു. തുടര്‍ന്നുള്ള സംഭാഷണങ്ങളില്‍ നിന്നാണ് ഒരു പൈലറ്റ് കോക്പിറ്റിനു പുറത്തായിരുന്നുവെന്ന സംശയമുയര്‍ന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.