You are Here : Home / News Plus

കന്യാസ്ത്രീയെ കൂട്ട മാനഭംഗത്തിനിരയാക്കിവരില്‍ ഒരാള്‍ അറസ്റ്റില്‍

Text Size  

Story Dated: Thursday, March 26, 2015 07:44 hrs UTC

പശ്ചിമബംഗാളില്‍ വൃദ്ധയായ കന്യാസ്ത്രീയെ മാനഭംഗപ്പെടുത്തിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍. മുഹമ്മദ് സലിം എന്നയാളെയാണ് സി.ഐ.ഡി പിടികൂടിയത്. കേസുമായി ബന്ധപ്പെട്ട ആദ്യ അറസ്റ്റാണ് ഇത്. ബുധനാഴ്ച രാത്രിയില്‍ മുംബൈയില്‍ നിന്നാണ് ഇയാളെ പിടികൂടിയത്.
ഈ മാസം ആദ്യത്തിലായിരുന്നു ക്രൂര സംഭവം. റാണാഘട്ടിലെ മഠത്തിനുള്ളില്‍ കടന്നാണ് 75 വയസുള്ള കന്യാസ്ത്രീയെ കവര്‍ച്ചാ സംഘം കൂട്ടബലാല്‍സംഗം ചെയ്തത്. പുലര്‍ച്ചെ ഒന്നിനു കോണ്‍വന്‍റില്‍ കടന്ന അക്രമിസംഘത്തെ തടയാന്‍ ശ്രമിക്കുമ്പോഴായിരുന്നു ഇത്. കോണ്‍വന്‍റിനോടു ചേര്‍ന്നുള്ള സ്കൂളിലെ ലോക്കറില്‍ സൂക്ഷിച്ചിരുന്ന 12 ലക്ഷത്തോളം രൂപ സംഘം കവരുകയും ചെയ്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.