You are Here : Home / News Plus

പശുക്കിടാവിനെ അറുത്തതിന് മഹാരാഷ്ട്രയില്‍ മൂന്നുപേര്‍ക്കെതിരെ കേസെടുത്തു

Text Size  

Story Dated: Thursday, March 26, 2015 08:26 hrs UTC

ഇറച്ചിക്കായി പശുക്കിടാവിനെ അറുത്തതിന് മഹാരാഷ്ട്രയില്‍ മൂന്നുപേര്‍ക്കെതിരെ കേസെടുത്തു. ഗോവധം നിരോധിച്ചശേഷം സംസ്ഥാനത്ത് ആദ്യമായി രജിസ്റ്റര്‍ ചെയ്യുന്ന കേസാണിത്. ആസിഫ്, ഹമീദ്, റഷീദ് പാണ്ഡ്യ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ബജ്രങ്ക്‌വാടി പ്രദേശത്തെ ആളൊഴിഞ്ഞ വീട് റെയ്ഡ് ചെയ്ത ആസാദ് നഗര്‍ പോലീസാണ് പശുക്കിടാവിനെ അറുത്തതായി കണ്ടെത്തിയത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.