You are Here : Home / News Plus

ജര്‍മന്‍ വിംഗ്‌സ് വിമാനം തകര്‍ന്ന സംഭവത്തില്‍ ദുരുഹത

Text Size  

Story Dated: Thursday, March 26, 2015 08:34 hrs UTC

ഫ്രാന്‍സിലെ ആല്‍പ്‌സ് പര്‍വതമേഖലയില്‍ തകര്‍ന്ന ജര്‍മന്‍ വിംഗ്‌സ് വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് പരിശോധിച്ചതില്‍ നിന്നു ദുരന്തം സംബന്ധിച്ചു ചില നിര്‍ണായ വിവരങ്ങള്‍ ലഭിച്ചെന്നു ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടു ചെയ്യുന്നു. പൈലറ്റുമാരില്‍ ഒരാള്‍ പുറത്തേക്ക് ഇറങ്ങിയതിനു ശേഷം തിരിച്ചു കോക്പിറ്റിലേക്കു കയറാന്‍ ശ്രമിച്ചപ്പോള്‍ വാതില്‍ പൂട്ടിയിരിക്കുകയായിരുന്നുവെന്നാണു റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ സമയം ഒരു പൈലറ്റ് അകത്ത് ഉണ്ടായിരുന്നുവെങ്കിലും ഇയാള്‍ വാതില്‍ തുറക്കാനുള്ള ഒരു ശ്രമവും നടത്തിയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പുറത്ത് ഇറങ്ങിയ പൈലറ്റ് വാതിലില്‍ മുട്ടുന്നതിന്റെ ശബ്ദം ബ്ലാക് ബോക്‌സില്‍ റിക്കാര്‍ഡ് ചെയ്തിട്ടുണ്ട്. ന്യൂയോര്‍ക് ടൈംസ് റിപ്പോര്‍ട്ട് അന്വേഷണ ഉദ്യോഗസ്ഥര്‍ സ്ഥിരികരിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ചു കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

യുഎസ് വിമാനങ്ങളില്‍ 2011 സെപ്റ്റംബറിലെ തീവ്രവാദി ആക്രമണത്തിനു ശേഷം വിമാനത്തിലെ പൈലറ്റിനു പുറത്തു പോകണമെങ്കില്‍ കോക്പിറ്റില്‍ ഫ്‌ളൈറ്റ് അറ്റന്‍ഡന്റ് പകരം വേണമെന്നു നിര്‍ദ്ദേശം ഉണ്ടായിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.