You are Here : Home / News Plus

ഇന്ത്യക്ക് 95 റണ്‍സിന്‍െറ തോല്‍വി

Text Size  

Story Dated: Thursday, March 26, 2015 03:22 hrs UTC

സിഡ്നി: ലോകകപ്പ് ക്രിക്കറ്റില്‍ ആസ്ട്രേലിയക്കെതിരായ സെമി പോരാട്ടത്തില്‍ ഇന്ത്യക്ക് 95 റണ്‍സിന്‍െറ തോല്‍വി. ഓസീസ് ഉയര്‍ത്തിയ 329 റണ്‍സെന്ന സ്കോറിലേക്ക് ബാറ്റു വീശിയ ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്‍ 46.5 ഓവറില്‍ 233 റണ്‍സെടുത്ത് പുറത്തായി. സ്വന്തം കളിമുറ്റമായ സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഇന്ത്യക്കെതിരെ ആധികാരിക ജയം നേടിയ ഓസീസ് 29 ന് മെല്‍ബണില്‍ നടക്കുന്ന കലാശപ്പോരാട്ടത്തില്‍ ന്യൂസിലാന്‍്റുമായി ഏറ്റുമുട്ടും. 2011 ല്‍ സ്വന്തം മണ്ണില്‍ തങ്ങളെ പുറത്താക്കിയ ഇന്ത്യയോടുള്ള മധുര പ്രതികാരം കൂടിയായി ഓസീസിന് ഈ വിജയം. 93 പന്തില്‍ 105 റണ്‍സെടുത്ത ഓസീസിന്‍്റെ സ്റ്റീവന്‍ സ്മിത്ത് മാന്‍ ഓഫ് ദി മാച്ച്.
തുടര്‍ച്ചയായ രണ്ടാം ഫൈനലെന്ന ധോണിയുടെയും സംഘത്തിന്‍െറയും മോഹമാണ് ഇതോടെ തകര്‍ന്നത്. മത്സരത്തില്‍ സ്വപ്നതുല്യമായ പ്രകടനമാണ് ഓസീസ് നടത്തിയത്. മൂന്ന് വിക്കറ്റ് വീഴ്ത്തി ഫോള്‍ക്നര്‍ ഓസീസ് നിരയില്‍ മികവ് കാട്ടി. ഓസീസ് ഉയര്‍ത്തിയ കൂറ്റന്‍ ലക്ഷ്യത്തിലേക്ക് ബാറ്റു വീശിയ ഓപണര്‍മാരായ രോഹിത് ശര്‍മ്മ-ശിഖര്‍ ധവാന്‍ സഖ്യം മികച്ച രീതിയിലാണ് ഇന്ത്യയെ നയിച്ചത്. അര്‍ധ സെഞ്ച്വറിക്കരികെ നില്‍ക്കവെ ധവാന്‍ പുറത്തായത് ഇന്ത്യന്‍ പരാജയത്തിലെ വഴിത്തിരിവായി. 41 പന്തില്‍ 45 റണ്‍സെടുത്ത ശിഖര്‍ ധവാനെ ജോഷ് ഹെസല്‍വുഡിന്‍െറ പന്തില്‍ ഗ്ളെന്‍ മാക്സ് വെല്‍ ക്യാച്ചെടുക്കുകയായിരുന്നു. ആറ് ബൗണ്ടറിയും ഒരു സിക്സും അടങ്ങുന്നതായിരുന്നു ധവാന്‍െറ ഇന്നിങ്സ്.
കൂറ്റന്‍ സ്കോറിലേക്ക് ഭയപ്പാടേതുമില്ലാതെ ബാറ്റുവീശിയ ധവാന്‍െറ പുറത്താകലിനു ശേഷം പിന്നീട് വന്നവര്‍ക്ക് ക്രീസില്‍ അധിക സമയം ചെലവഴിക്കാനായില്ല. പിന്നീടത്തെിയ ഉപനായകന്‍ കോഹ് ലി പ്രതിരോധത്തിലാണ് കളിച്ചത്. കോഹ് ലിയെ പ്രോത്സാഹിപ്പിക്കനായി കാമുകി അനുഷ്ക ശര്‍മ്മ ഗ്യാലറിയിലുണ്ടായിരുന്നെങ്കിലും മിച്ചല്‍ ജോണ്‍സിന്‍െറ പന്തില്‍ കോഹ്ളി അടിച്ച പന്ത് കുത്തനെ ഉയര്‍ന്ന് ബ്രാഡ്ഡ് ഹഡ്ഡിന്‍്റെ ഗ്ളൗസ്സില്‍ വിശ്രമിച്ചു. 13 പന്ത് നേരിട്ട കോഹ്ളിക്ക് ഒരു റണ്‍സ് മാത്രമാണ് നേടാനായത്. ശിഖര്‍ ധവാന്‍െറ വിക്കറ്റ് വീഴ്ചക്കു ശേഷം റണ്‍റേറ്റ് വളരെയധികം താഴ്ന്ന നിലയിലായിരുന്നു. അതിനിടെ രോഹിത് ശര്‍മ്മ പുറത്തായത് ഇന്ത്യക്ക് വന്‍ ആഘാതം സൃഷ്ടിച്ചു. ഓപ്പണിങ് ബാറ്റ്സ്മാനും ഈ ലോകകപ്പില്‍ മികച്ച ഫോം പ്രകടിപ്പിക്കുകയും ചെയ്ത രോഹിത് ശര്‍മ്മ മിച്ചല്‍ ജോണ്‍സന്‍െറ പന്തില്‍ കുറ്റി തെറിച്ചാണ് മടങ്ങിയത്. 34 റണ്‍സെടുത്ത രോഹിത് മടങ്ങിയതോടെ ഇന്ത്യ ബാക്ക് ഫൂട്ടിലായി. അതിനിടെ 20 ഓവറില്‍ ഇന്ത്യയുടെ സ്കോര്‍ 95 റണ്‍സ് പിന്നിട്ടു. പിന്നീട് ക്രീസിലത്തെിയ സുരേഷ് റെയ്നയെ പ്രകോപിപ്പിക്കാനായി മിച്ചല്‍ സ്റ്റാര്‍ക്കിന്‍െറ ശ്രമം സംയമനം പാലിച്ച് റെയ്ന തന്നെ ഇല്ലാതാക്കി. അതിനിടെ ജെയിംസ് ഫോക്ക്നറുടെ പന്തില്‍ കീപ്പര്‍ ബ്രാഡ് ഹഡ്ഡിന് ക്യാച്ച് സമ്മാനിച്ച് റെയ്ന മടങ്ങി. 11 റണ്‍സായിരുന്നു റെയ്നയുടെ സമ്പാദ്യം.
ഓസിസിന്‍െറ കൂറ്റന്‍ സ്കോര്‍ പിന്തുടര്‍ന്ന ഇന്ത്യയെ നിരാശയിലാഴ്ത്തി വിക്കറ്റുകള്‍ ഒന്നൊന്നായി പൊഴിയുന്നതിന് സിഡ്നി സാക്ഷ്യം വഹിച്ചു. ക്രീസിലത്തെിയ ക്യാപ്റ്റന്‍ ധോണിയിലായിരുന്നു എല്ലാവരുടെയും പ്രതീക്ഷ. രഹാനെ-ധോണി സഖ്യം ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി. ഇരുവരും ചേര്‍ന്ന് അഞ്ചാം വിക്കറ്റില്‍ 70 റണ്‍സാണ് ചേര്‍ത്തത്. അതിനിടെ രഹാനെ പുറത്തായി. മിച്ചല്‍ സ്റ്റാര്‍ക്കിന്‍െറ പന്തില്‍ ബ്രാഡ്ഡ് ഹഡിനു ക്യാച്ച് നല്‍കിയായിരുന്നു രാഹാനെയുടെ മടക്കം. മൂന്നു ഇന്ത്യന്‍ ബാറ്റ്സ്മാന്‍മാര്‍ ഓസീസ് വിക്കറ്റ് കീപ്പര്‍ ബ്രാഡ് ഹഡ്ഡിനു ക്യാച്ച് സമ്മാനിച്ചാണ് മടങ്ങിയത്. നിര്‍ണായകമായ ധോണിയുടെ ക്യാച്ച് മൈക്കല്‍ ക്ളാര്‍ക്ക് വിട്ടു കളഞ്ഞതിനും സിഡ്നി സാക്ഷിയായി. അതിനിടെ ജദേജ റണ്ണൗട്ടായി. 16 റണ്‍സെടുത്ത ജദേജയെ സ്മിത്താണ് എറിഞ്ഞിട്ടത്. ക്രീസിലത്തെിയ അശ്വിന് കാര്യമായൊന്നും ചെയ്യാനായില്ല. അതെ സമയം വിജയത്തിലേക്കുള്ള റണ്‍സും പന്തും തമ്മിലുള്ള അന്തരം വളരെ കൂടുതലായിരുന്നു, അതിനിടെ ഇന്ത്യന്‍ ക്യാപ്റ്റന്‍ ധോണി വാട്സനെ രണ്ടു തവണ സിക്സറിനു പറത്തി അര്‍ധസെഞ്ച്വറി നേടി.
ഇന്ത്യന്‍ ആരാധകരെ കടുത്ത നിരാശയിലാഴ്ത്തി കൊണ്ട് ധോണി റണ്‍ ഒൗട്ടായി. സ്റ്റാര്‍ക്കിന്‍െറ പന്തില്‍ സിംഗിളിനോടിയ ധോണിയെ മാക്സ് വെല്‍ നേരിട്ടെറിഞ്ഞ് പുറത്താക്കുകയായിരുന്നു. 65 പന്തില്‍ നിന്നും 65 റണ്‍സെടുത്ത ധോണി പുറത്തായതോടെ ആരാധകര്‍ ഇന്ത്യന്‍ പരാജയം ഉറപ്പിച്ചു. അശ്വിന്‍, മോഹിത് ശര്‍മ എന്നിവര്‍ കൂടി അടിയറവ് പറഞ്ഞതോടെ ഇന്ത്യന്‍തോല്‍വി പൂര്‍ണമായി.
നേരത്തേ ബാറ്റിങിനിറങ്ങിയ ഓസിസിന് ഓപണര്‍ ഡേവിഡ് വാര്‍ണറിനെ തുടക്കത്തിലെ നഷ്ടപ്പെട്ടിരുന്നു. ഉമേഷ് യാദവിന്‍െറ പന്തില്‍ ഉയര്‍ത്തിയടിക്കാനുള്ള ശ്രമത്തില്‍ വിരാട് കോഹ്ളിക്ക് ക്യാച്ച് നല്‍കിയായിരുന്നു അദ്ദേഹത്തിന്‍െറ മടക്കം. പിന്നീട് സ്റ്റീവന്‍ സ്മിത്തും ആരോണ്‍ ഫിഞ്ചും ചേര്‍ന്ന സഖ്യമാണ് ഓസിസിന് കൂറ്റന്‍ സ്കോര്‍ സമ്മാനിച്ചത്. അതിനിടെ ഇരവരും അര്‍ധ സെഞ്ച്വറി നേടിയിരുന്നു. രണ്ടാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 182 റണ്‍സെടുത്തു. വാര്‍ണറിന്‍െറ പെട്ടന്നുള്ള പുറത്താകലിനു ശേഷം ഓസീസിനെ മികച്ച നിലയിലേക്ക് ഇരുവരും നയിച്ചു. പിന്നീട് സ്റ്റീവന്‍ സ്മിത്ത്് ഓസീസിനായി സെഞ്ച്വറി നേടി. 89 പന്തില്‍ 10 ഫോറും രണ്ട് സിക്സുമടങ്ങുന്നതായിരുന്നു അദ്ദേഹത്തിന്‍്റെ സെഞ്ച്വറി.
സെഞ്ച്വറി നേട്ടത്തിനു തൊട്ടുടനെ സ്മിത്ത് പുറത്തായി. ഉമേഷ് യാദവിന്‍െറ പന്ത് ഉയര്‍ത്തിയടിക്കാനുള്ള ശ്രമത്തിനിടെ രോഹിത് ശര്‍മ്മക്ക് ക്യാച്ച് നല്‍കിയാണ് അദ്ദേഹം മടങ്ങിയത്. പിന്നീട് ഗ്ളെന്‍ മാക്സ് വെല, ആരോണ്‍ ഫിഞ്ചാ് എന്നിവര്‍ പുറത്തായി. ഉമേഷ് യാദവിന്‍്റെ പന്തില്‍ ധവാന് ക്യാച്ച് സമ്മാനിച്ചാണ് ഫിഞ്ച് മടങ്ങിയത്. പിന്നീടത്തെിയ ക്യാപ്റ്റന്‍ മൈക്കല്‍ ക്ളാര്‍ക്കിനെ മോഹിത് ശര്‍മ്മ പറഞ്ഞയച്ചു. രോഹിത് ശര്‍മ്മക്ക് ക്യാച്ച് നല്‍കിയായിരുന്നു ക്ളാര്‍ക്കിന്‍റെ മടക്കം.ഇരു ടീമുകളും കഴിഞ്ഞ മത്സരത്തിലെ ടീമിനെ തന്നെ നിലനിര്‍ത്തിയിരുന്നു

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.