You are Here : Home / News Plus

ന്യൂയോര്‍ക്കില്‍ അഞ്ചുനില കെട്ടിടത്തിന് തീപ്പിടിച്ച് 19 പേര്‍ക്ക് പരിക്ക്‌

Text Size  

Story Dated: Friday, March 27, 2015 04:05 hrs UTC

അമേരിക്കയിലെ ന്യൂയോര്‍ക്ക് നഗരത്തില്‍ അഞ്ചുനിലക്കെട്ടിടം സ്‌ഫോടനത്തെത്തുടര്‍ന്ന് കത്തി 19 പേര്‍ക്ക് പരിക്കേറ്റു. 12 പേരുടെ പരിക്ക് ഗുരുതരമാണെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഏതാനുംപേരെ കാണാതായിട്ടുണ്ടെന്നാണ് സൂചന. സ്‌ഫോടനത്തില്‍ കെട്ടിടം ഭാഗികമായി തകര്‍ന്നു. വാണിജ്യസ്ഥാപനങ്ങളും ഫ്ലാറ്റുകളും ഉള്‍പ്പെട്ട കെട്ടിടത്തിലാണ് അഗ്നിബാധയുണ്ടായത്. തൊട്ടടുത്തുള്ള കെട്ടിടങ്ങളിലേക്കും തീ പടര്‍ന്നു. പ്രദേശത്തുനിന്ന് ആളുകളെ ഒഴിപ്പിച്ചിട്ടുണ്ട്. വാതക പൈപ്പ് ലൈനിലെ അറ്റകുറ്റപ്പണി നടക്കുന്നതിനിടെയാണ് സ്‌ഫോടനമുണ്ടായതെന്നാണ് സൂചന.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.