ഒറ്റരാത്രി കൊണ്ട് അരുണാചലിലെ ഈ ഗ്രാമത്തിലേയ്ക്ക് എത്തിയതു നാല്‍പ്പതു കോടി എണ്പതു ലക്ഷത്തി മുപ്പത്തിയെട്ടായിരത്തി നാനൂറു രൂപ.
അരുണാചലിലെ ബോംജ ഗ്രാമവാസികളാണു കോടിശ്വരന്മാരായത്. ഈ ഗ്രാമത്തിലെ 31 വീടുകളിലായി 259 പേരാണ് ഉള്ളത്. ഓരോരുത്തര്‍ക്കും കിട്ടിയതു കുറഞ്ഞത് ഒരു കോടി പത്തു ലക്ഷം രൂപ.
ഇവരുടെ 200.056 ഏക്കര്‍ ഭൂമി ഏറ്റെടുത്തതിനുള്ള പ്രതിഫലം പ്രതിരോധ മന്ത്രാലയം വിതരണം ചെയ്തതതോടെയാണു എല്ലാ കുടുംബവും കോടികളുടെ ഉടമകളായത്്. തവാങ്ങ് ഗാരിസോണിന്റെ യൂണിറ്റ് സ്ഥാപിക്കുന്നതിനാണു പ്രതിരോധമന്ത്രാലയം സ്ഥലം ഏറ്റെടുത്തത്.
Comments