You are Here : Home / News Plus

ദളിതന്റെ വീട്ടില്‍ പോയി ഭക്ഷണം കഴിച്ചുള്ള നാടകം ബി.ജെ.പി നിര്‍ത്തണം-മോഹന്‍ ഭാഗവത്

Text Size  

Story Dated: Friday, May 04, 2018 08:48 hrs UTC

ജാതി വിവേചനത്തിനെതിരേയുള്ള പ്രവര്‍ത്തനമെന്ന രീതിയില്‍ ദളിതന്റെ വീട്ടില്‍ പോയി ഭക്ഷണം കഴിച്ചുകൊണ്ടുള്ള നാടകം ബി.ജെ.പി നേതാക്കളും പ്രവര്‍ത്തകരും അവസാനിപ്പിക്കണമെന്ന് ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവത്. ജാതി വിവേചനം ഇല്ലാതാക്കാന്‍ സ്വാഭാവിക രീതിയുള്ള ഇടപെടലിനും പ്രവര്‍ത്തനത്തിനുമാണ് പ്രധാന്യം നല്‍കേണ്ടത്. അല്ലാതെ മാധ്യമ ശ്രദ്ധനേടാന്‍ താത്കാലികമായി താഴ്ന്ന ജാതിയില്‍ പെട്ടവരുടെ വീട്ടില്‍ പോയി ഭക്ഷണം കഴിച്ചുകൊണ്ടുള്ള നാടകമല്ല വേണ്ടതെന്നും മോഹന്‍ ഭാഗവത് പറഞ്ഞു. ന്യൂഡല്‍ഹിയില്‍ നടന്ന ആര്‍.എസ്.എസ് പരിപാടിയില്‍ പങ്കെടുത്ത് കൊണ്ട് സംസാരിക്കുകയായിരുന്നു ഭാഗവത്. ദളിതരുടെ വീട്ടില്‍ പോയി ഭക്ഷണം കഴിച്ച് അവരോട് സംസാരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും നിര്‍ദേശം നല്‍കിയത്. അങ്ങനെ നാടകം ആരംഭിക്കുകയും ചെയ്തു. നമ്മള്‍ അവരുടെ വീട്ടില്‍ പോയി ഭക്ഷണം കഴിച്ച് അവരോട് ഇടപെടുന്നത് പോലെ അവരെ നമ്മുടെ വീട്ടിലേക്കും ക്ഷണിച്ച് നമ്മളോടൊപ്പം ചേര്‍ക്കണം. അങ്ങനെ മാത്രമേ ജാതി വിവേചനം ഇല്ലാതാക്കാന്‍ കഴിയൂ. അല്ലാതെ അവരുടെ വീട്ടിലേക്ക് പോവുന്നത് കൊണ്ട് മാത്രം കാര്യമായില്ല. അദ്ദേഹം പറഞ്ഞു

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.