You are Here : Home / News Plus

ഉത്തരേന്ത്യയില്‍ പൊടിക്കാറ്റില്‍ കൂടുതല്‍ മരണം

Text Size  

Story Dated: Tuesday, May 08, 2018 11:15 hrs UTC

ദില്ലിയിലും ഹരിയാനയിലും ഉൾപ്പടെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ശക്തമായ പൊടിക്കാറ്റ് തുടരുകയാണ്.  രാജസ്ഥാൻ ഉത്തർപ്രദേശ്   മധ്യപ്രദേശ് സംസ്ഥാനങ്ങളിലുണ്ടായ പൊടിക്കാറ്റിൽ രണ്ട് കുട്ടികൾ ഉൾപ്പടെ നാല് പേർ മരിച്ചു.

വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ തുടരുന്ന ശക്തമായ മഴയിൽ കനത്ത നാശനഷ്ടങ്ങളുണ്ടായി. നിരവധി വീടുകൾ തകർന്നു. പൊടിക്കാറ്റിന്റെ പശ്ചാത്തലത്തിൽ ദില്ലിയിലെ ഭൂരിഭാഗം സ്കൂളുകൾക്കും അവധി പ്രഖ്യാപിച്ചു.

ഹരിയാന ചണ്ഡീഗഡ് സംസ്ഥാനങ്ങളിലും സ്കൂളുകൾ അടച്ചിട്ടിരിക്കുകയാണ്. എന്നാൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും, 124 പേരുടെ മരണത്തിന് ഇടയാക്കിയ പൊടിക്കാറ്റിന്‍റെ അത്രയും തീവ്രതയുള്ളതല്ല ഇപ്പോഴത്തേത് എന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.