ആസിയാന്‍ കരാര്‍ കേരളത്തെ ദോഷകരമായി ബാധിച്ചതായി കൃഷി മന്ത്രി കെ.പി മോഹനന്. 14 രാജ്യങ്ങളുമായി ഒപ്പുവെച്ചിരിക്കുന്ന കരാര്‍ കേരളത്തിന് ദോഷകരമെന്ന് അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തിലുള്ള ആശങ്ക മുഖ്യമന്ത്രി കേന്ദ്രത്തെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
റബര്‍ കര്‍ഷകരെ ദുരിതബാധിതരായി പ്രഖ്യാപിക്കണമെന്ന് മുന്‍ കൃഷിമന്ത്രി മുല്ലക്കര രത്നാകരന് സഭയില്‍ പറഞ്ഞു. നാണ്യവിളകളുടെ വിലത്തകര്ച്ചയെപ്പറ്റി ചര്‍ച്ച ചെയ്യാനായി മുല്ലക്കര രത്നാകരന് സ്പീക്കര്‍ക്ക് അടിയന്തര പ്രമേയ നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ പ്രമേയത്തിന്റെ അവതരണാനുമതി നിഷേധിച്ചു. ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്നും ഇറങ്ങിപ്പോയി.
Comments