You are Here : Home / News Plus

സാധ്വി നിരഞ്ജന്‍ ജ്യോതിയുടെ പ്രസംഗം അനുചിതമായെന്ന് പ്രധാനമന്ത്രി

Text Size  

Story Dated: Thursday, December 04, 2014 07:47 hrs UTC

കേന്ദ്രമന്ത്രി സാധ്വി നിരഞ്ജന്‍ ജ്യോതിയുടെ പ്രസംഗം അനുചിതമായിപ്പോയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രണ്ടു ദിവസമായി പാര്‍ലമെന്റിന്റെ ഇരു സഭകളെയും സ്തംഭിപ്പിച്ചു നടക്കുന്ന ബഹളത്തില്‍ ഇടപെട്ട് രാജ്യസഭയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. സംഭവത്തെക്കുറിച്ച് പ്രധാനമന്ത്രി പ്രസ്താവന നടത്തണമെന്ന് പ്രതിപക്ഷം നേരത്തെ ആവശ്യപ്പെട്ടിരുന്നു. പ്രധാനമന്ത്രിയുടെ വിശദീകരണത്തില്‍ തൃപ്തരാകാതെ പ്രതിപക്ഷം ബഹളം തുടര്‍ന്നതോടെ രാജ്യസഭ ഉച്ചവരെ നിര്‍ത്തിവച്ചു. ലോക്‌സഭയിലും മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ബഹളം വച്ചു.


ഡല്‍ഹിയില്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ആയിരുന്നു കേന്ദ്രമന്ത്രി സാധ്വി നിരഞ്ജന്‍ ജ്യോതി വിവാദ പ്രസംഗം നടത്തിയത്. രാജ്യത്തെ ക്രൈസ്തവരും മുസ്ലീങ്ങളും രാമന്റെ മക്കളാണെന്നും ഇതില്‍ വിശ്വസിക്കാത്തവര്‍ക്ക് ഇന്ത്യയില്‍ സ്ഥാനമില്ലെന്നുമാണ് അവര്‍ പ്രസ്താവിച്ചത്. ബി.ജെ.പിക്ക് വോട്ട് തേടുന്ന വേളയിലായിരുന്നു ഈ പ്രസ്താവന. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.