കൊച്ചി: അന്തരിച്ച ജസ്റ്റിസ് വി.ആര് കൃഷ്ണയ്യരുടെ സംസ്കാരം നാളെ വൈകിട്ട് കൊച്ചിയില്‍ നടക്കും. വൈകിട്ട് ആറിന് രവിപുരം വൈദ്യുതി ശ്മശാനത്തിലാണ് സംസ്കാരം നടക്കുകയെന്ന് എറണാകുളം ജില്ലാ കലക്ടര്‍ വി. രാജമാണിക്യം അറിയിച്ചു.
കൊച്ചി മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ നിന്ന് കൃഷ്ണയ്യരുടെ മൃതദേഹം ആറു മണിയോടെ വസതിയായ സദ്ഗമയിലേക്ക് മാറ്റും. വെള്ളിയാഴ്ച രാവിലെ ഒമ്പത് മണിക്ക് മൃതദേഹം പൊതുദര്‍ശനത്തിനായി കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ എത്തിക്കും. ഉച്ചക്ക്് രണ്ടു മണിവരെ പൗരാവലിക്ക് ആദരാഞ്ജലി അര്‍പ്പിക്കാന്‍ സൗകര്യമുണ്ട്.
ശേഷം വസതിയിലേക്ക് കൊണ്ടു വരുന്ന മൃതദേഹം അന്ത്യകര്‍മങ്ങള്‍ പൂര്‍ത്തിയാക്കി രവിപുരത്തേക്ക് കൊണ്ടു പോകും. വൈകിട്ട് ആറിന് രവിപുരം വൈദ്യുതി ശ്മശാനത്തില്‍ സംസ്കാരം നടക്കും.
Comments