കിസ് ഇന്‍ ദി സ്ട്രീറ്റ് പ്രതിഷേധത്തിന് എസ്എഫ്ഐയുടെ പിന്തുണ
Text Size
Story Dated: Thursday, December 04, 2014 05:31 hrs UTC
കോഴിക്കോട്: ഡിസംബര്‍ 7ന് കോഴിക്കോട് വെച്ച് നടക്കുന്ന ചുംബന സമരത്തിന് എസ്എഫ്ഐ പിന്തുണ പ്രഖ്യാപിച്ചു. കിസ് ഇന്‍ ദി സ്ട്രീറ്റ് എന്ന പേരില്‍ നടക്കുന്ന പ്രതിഷേധത്തിന് ഒപ്പം നില്‍ക്കുന്നുവെന്ന് എസ്എഫ് ഐ സംസ്ഥാന സെക്രട്ടറി പിവി ദിനേഷ് പറഞ്ഞു.
കൊച്ചിയില്‍ നടന്ന കിസ് ഓഫ് ലവിന്റെ തുടര്‍ച്ചയായാണ് കോഴിക്കോട്ടും സദാചാര പൊലീസിനെ വെല്ലുവിളിച്ച് കിസ് ഇന്‍ ദി സ്ട്രീറ്റ് നടത്തുന്നത്. മലബാറിന്റെ തെരുവുകള്‍ ചുംബിച്ച് ചുവപ്പിക്കാന്‍ ഒരുങ്ങുകയാണ് ഇവര്‍.
Comments