നൈജീരിയയുടെ വടക്കന്‍ പ്രവിശ്യയായ ഗോംബെയില്‍ ബോക്കോഹറാം തീവ്രവാദികളുടെ ആക്രമണത്തില്‍ 12 പേര് കൊല്ലപ്പെട്ടു. ഗോംബെയിലെ ബജോഗ നഗരത്തില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. പ്രഭാത പ്രാര്‍ഥനക്കായി എത്തിയ വിശ്വാസികളാണ് ആക്രമണത്തിനിരയായത്. വാനുകളില്‍ എത്തിയ തീവ്രവാദി സംഘം ഇവര്‍ക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. കൂടാതെ സമീപത്തെ സര്‍ക്കാര്‍ കെട്ടിടങ്ങള്‍ക്കു നേരെയും വെടിയുതിര്‍ത്തു. മൂന്നു മണിക്കൂര്‍ നേരം ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷമാണ് സംഘം മടങ്ങിയത്. കഴിഞ്ഞ വെള്ളിയാഴ്ച കനോയില്‍ മുസ്ലിം പള്ളിയില്‍ ബൊക്കോഹറാം നടത്തിയ ആകമണത്തില്‍ 120 ലധികം പേരാണ് കൊല്ലപ്പെട്ടത്.
Comments