മുംബൈ: ബോളിവുഡ് നടി മാധുരി ദീക്ഷിതിന് വധഭീഷണി സന്ദേശം അയച്ചതിന് യുവാവിനെ അറസ്റ്റ് ചെയ്തു. 23 കാരനായ പ്രവീണ്‍ കുമാര്‍ പ്രധാന് എന്ന ഹോട്ടല്‍ വെയ്റ്ററെയാണ് മുംബൈ ക്രൈം ബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്്തത്. നടിയുടെ മക്കളെ വധിക്കുമെന്ന് ഭീഷണി മുഴക്കി യുവാവ് പണം ആവശ്യപ്പെടുകയായിരുന്നു. നാല് ടെക്സ്റ്റ് മെസേജുകളാണ് നടിക്കയച്ചത്. തനിക്ക് ഒരു അധോലോക നായകനുമായി ബന്ധമുണ്ടെന്ന് വ്യക്തമാക്കുകയും ചെയ്തു. മാധുരി ദീക്ഷിതിന്റെ ഫോണിലേക്ക് തുടര്‍ച്ചയായി മൂന്ന് ദിവസമാണ് ഇയാള്‍ ഭീഷണി സന്ദേശങ്ങള്‍ അയച്ചത്.
നടിയുടെ പേഴ്സണല്‍ അസിസ്റ്റന്റ് പൊലീസില്‍ നല്കിയ പരാതിയെ തുടര്‍ന്ന് ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ മുംബൈ പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു.
സിനിമാ ഡയറക്ടറിയില്‍ നിന്നാണ് യുവാവിന് നടിയുടെ ഫോണ്‍ നമ്പര്‍ ലഭിച്ചത്. ഹോട്ടല്‍ വെയ്റ്റര്‍ക്ക് അധോലോക നായകനുമായി ബന്ധമുണ്ടോ എന്ന് പരിശോധിക്കുകയാണിപ്പോള്‍ മുംബൈ പൊലീസ്.
Comments