കോഴിക്കോട്: ന്യൂനപക്ഷ കമ്മീഷനെതിരെ മനുഷ്യാവകാശ കമ്മീഷനെ സമീപിക്കുമെന്നു എം.ഇ.എസ് പ്രസിഡന്റ് ഡോ.ഫസല്‍ ഗഫൂര്‍. പര്ദയുമായി ബന്ധപ്പെട്ട് താന്‍ നടത്തിയ പ്രസ്താവനക്കെതിരെ ന്യൂനപക്ഷ കമ്മീഷന് അയച്ച നോട്ടീസിനെ ചോദ്യം ചെയ്താണ് മനുഷ്യാവകാശ കമ്മീഷനെ സമീപിക്കുന്നത്.
എം.ഇ.എസ് കോഴിക്കോട് സംഘടിപ്പിച്ച സെമിനാറിലാണ് ഫസല്‍ ഗഫൂര്‍ മുഖം മൂടിയ പര്‍ദ ധരിക്കുന്നത് ഇസ്ലാമിന് യോജിച്ചതല്ലെന്ന പ്രസ്താവന നടത്തിയത്. തുണി കൂടിയാല്‍ സംസ്കാരം കൂടില്ല. അഭിപ്രായം പറഞ്ഞതിന്റെ പേരില്‍ തന്നെ ഒറ്റപ്പെടുത്താന്‍ ശ്രമിച്ചാല്‍ തിരിച്ചടിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
പര്‍ദക്ക് മതത്തിന്‍െറയോ ധാര്‍മികതയുടെയോ പിന്‍ബലമില്ലെന്ന ഫസല്‍ ഗഫൂറിന്റെ പ്രസ്താവന മുസ്ലിം ജനവിഭാഗങ്ങള്‍ക്കിടയില്‍ തികഞ്ഞ അസംതൃപ്തിക്കും പ്രതിഷേധത്തിനും കാരണമായിരിക്കുകയാണെന്ന് ന്യൂനപക്ഷ കമീഷന് ചെയര്മാന് അഡ്വക്കറ്റ് എം. വീരാന്‍കുട്ടി പ്രസ്താവിച്ചിരുന്നു.
Comments