തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് ടി.എന്‍ പ്രതാപന്റെ കത്ത്. കെ.പി.സി.സി പ്രസിഡന്റിന്‍െറ നേതൃത്വത്തില്‍ പാര്‍ലമെന്ററി പാര്‍ട്ടി യോഗം വിളിച്ചു ചേര്‍ത്ത് മദ്യനയം ചര്‍ച്ച ചെയ്യണമെന്നാണ് കത്തിലെ ആവശ്യം. പാര്‍ലമെന്ററി പാര്‍ട്ടിയോഗം ചേരുന്നില്ലെന്നും എം.എല്‍.എമാര്‍ക്ക് കൂടിക്കാഴ്ചക്കുള്ള അവസരമാണ് ഒരുക്കുന്നതെന്നും മുഖ്യമന്ത്രി മാധ്യമങ്ങളിലൂടെ പറഞ്ഞിരുന്നു. എന്നാല്‍, ഇപ്രകാരം ഉണ്ടാകുന്ന അഭിപ്രായ രൂപീകരണത്തിന് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിന്റെ പ്രാബല്യം ഉണ്ടാകില്ലെന്നും പ്രതാപന് കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
Comments