You are Here : Home / News Plus

പുനര്‍ മതപരിവര്‍ത്തനത്തിനെതിരെ സി.പി.എം പോളിറ്റ് ബ്യൂറോ

Text Size  

Story Dated: Sunday, December 21, 2014 05:35 hrs UTC

ന്യൂഡല്‍ഹി: രാജ്യത്ത് വ്യാപകമാകുന്ന പുനര്‍ മതപരിവര്‍ത്തനത്തിനെതിരെ സി.പി.എം പോളിറ്റ് ബ്യൂറോ. പുനര്‍ മതപരിവര്‍ത്തനം നിയമവ്യവസ്ഥകളുപയോഗിച്ച് നിരോധിക്കണമെന്ന് പോളിറ്റ് ബ്യൂറോ യോഗം ആവശ്യപ്പെട്ടു. പുനര്‍മതപരിവര്‍ത്തനം ന്യൂനപക്ഷങ്ങള്‍ക്കെതിരായ നീക്കമാണെന്നും ഇത് ക്രിമിനല്‍ കുറ്റമായി പരിഗണിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
മതപരിവര്‍ത്തന വിഷയത്തില്‍ ബി.ജെ.പിയും ആര്‍.എസ്.എസും ഇരട്ടത്താപ്പ് നിലപാടാണ് സ്വീകരിക്കുന്നത്. ഒരുവശത്ത് ന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ട് ആര്‍.എസ്.എസ് സംഘടനകള്‍ മതപരിവര്‍ത്തന പ്രചാരണം സംഘടിപ്പിക്കുന്നു. യഥാര്‍ത്ഥ വിശ്വാസത്തിലേക്ക് ജനങ്ങളെ തിരികെ കൊണ്ടുവരികയാണെന്ന പ്രഖ്യാപനത്തോടെയാണ് ഇത് നടക്കുന്നത്. നിര്‍ബന്ധിത മതപരിവര്‍ത്തനം നടക്കുന്നുണ്ടെങ്കില്‍ ഇന്ത്യന്‍ ശിക്ഷാനിയമം 153(എ) വകുപ്പുപ്രകാരം കേസെടുക്കാവുന്നതാണ്. ആര്‍.എസ്.എസിന്‍റെ പിന്തുണയില്‍ ഇപ്പോള്‍ നടക്കുന്ന എല്ലാ മതപരിവര്‍ത്തന പ്രവര്‍ത്തനങ്ങളും നിയമവ്യവസ്ഥകളുപയോഗിച്ച് നിരോധിക്കണം -പോളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.