അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ഇടിയുന്നത് തുടരുന്നു. 50 ഡോളറില്‍ താഴെയുള്ള ക്രൂഡ് ഓയിലിന്‍െറ ഏറ്റവും പുതിയ വില ബാരലിന് 49 ഡോളറാണ്. കഴിഞ്ഞ ദിവസം ആറ് ശതമാനമാണ് യു.എസ് ക്രൂഡ് ഓയില്‍ വിലയില്‍ ഇടിവുണ്ടായത്. 2009 ഏപ്രിലിനു ശേഷം ആദ്യമായാണ് എണ്ണവില ഇത്രയും താഴുന്നത്. 53 ഡോളറാണ് ബ്രെന്റ് ക്രൂഡിന്‍െറ വില.
യു.എസില്‍ ഓയില്‍ ഉത്പാദനം വര്‍ധിച്ചതാണ് വില കുറയാന്‍ കാരണമെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു. ഷേല്‍ ശിലകളില്‍ നിന്നുള്ള എണ്ണ ഉത്പാദനമാണ് യു.എസില്‍ വര്‍ധിച്ചത്. എണ്ണയുത്പാദനം വെട്ടിക്കുറക്കേണ്ട എന്ന ഒപെകിന്‍െറ തീരുമാനവും വിലക്കുറവിന് കാരണമായിട്ടുണ്ട്.
അതേസമയം അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില കുറയുന്നതിന്‍െറ പ്രയോജനം രാജ്യത്തെ ജനങ്ങള്‍ക്ക് ലഭിക്കാത്തതിനെതിരെ കഴിഞ്ഞദിവസം കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. വിമാന ഇന്ധനത്തിനേക്കാള്‍ കൂടുതല്‍ പെട്രോളിന് വിലയുള്ള കാലമാണ് മോദി ഭരണത്തിന്‍െറതെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. വിലക്കുറവിന്‍െറ നേട്ടം ജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിന് പകരം തീരുവ മൂന്നു തവണ കൂട്ടുകയാണ് സര്‍ക്കാര്‍ ചെയ്തതെന്നും കോണ്‍ഗ്രസ് ആരോപിച്ചു.
Comments