മുന്‍ കേന്ദ്രമന്ത്രി ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്ക്കറിന്റെ മരണം കൊലപാതകമാണെന്ന് ഡല്‍ഹി പോലീസ്. ഡല്‍ഹി കമ്മീഷണര്‍ ബി.എസ്. ബാസിയാണ് ഇക്കാര്യം അറിയിച്ചത്. ഐപിസി 302 പ്രകാരം കൊലക്കുറ്റത്തിന് കേസ് രജിസ്റ്റര്‍ ചെയ്യുമെന്നും തരൂരിനെ ചോദ്യം ചെയുമെന്നും കമ്മീഷണര്‍ പറഞ്ഞു. വിഷം നല്‍കിയാണ് കൊലപ്പെടുത്തിയതെന്നാണ് പോലീസിന്റെ വിശദീകരണം. വിഷം വായിലൂടെ നല്കുകയാണോ കുത്തിവയ്ക്കുകയാണോ ചെയ്തതെന്ന് പരിശോധിക്കുമെന്നും സാമ്പിളുകള്‍ പരിശോധനയ്ക്കായി വിദേശത്തേക്ക് അയയ്ക്കുമെന്നും കമ്മീഷണര്‍ പറഞ്ഞു. കേസില്‍ ഡല്‍ഹി പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. എന്നാല്‍ എഫ്ഐആറില്‍ ആരുടേയും പേരുള്ളതായി സൂചനയില്ല. കേസ് അന്വേഷിക്കുന്നതിനായി പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചതായും കമ്മീഷണര്‍ സ്ഥിരീകരിച്ചു.
2014 ജനുവരി 17-നാണ് ഡല്‍ഹിയിലെ പഞ്ചനക്ഷത്ര ഹോട്ടലായ ലീലാ പാലസിന്റെ 345-ാം നമ്പര്‍ മുറിയില്‍ സുനന്ദയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
Comments