ലോകകപ്പ് ക്രിക്കറ്റിനുള്ള 15 അംഗ ടീമിനെ ബിസിസിഐ സെലക്ഷന് കമ്മിറ്റി പ്രഖ്യാപിച്ചു. എം.എസ്.ധോണി ക്യാപ്റ്റനായ ടീമില്‍ ഓള്‍റൗണ്ടര്‍ സ്റ്റുവര്‍ട്ട് ബിന്നിയും സ്പിന്നര്‍ അക്ഷര്‍ പട്ടേലും സ്ഥാനം നേടി. സാധ്യത ടീമില്‍ ഉള്‍പ്പെട്ടിരുന്ന മലയാളി താരം സഞ്ജു വി.സാംസണ് ടീമില്‍ സ്ഥാനം ലഭിച്ചില്ല.
ക്യാപ്റ്റന്‍ ധോണി മാത്രമാണ് ടീമിലെ സ്പെഷ്യലിസ്റ്റ് വിക്കറ്റ് കീപ്പര്‍. രണ്ടാം വിക്കറ്റ് കീപ്പറായി അമ്പാട്ടി റായിഡുവിനെയാണ് സെലക്ടര്‍മാര്‍ പരിഗണിച്ചത്. ഏഴ് ബാറ്റ്സ്മാന്മാരും അഞ്ച് ബൗളര്‍മാരും മൂന്ന് ഓള് റൗണ്ടര്മാരുമുള്ള സന്തുലിത ടീമിനെയാണ് സെലക്ഷന് കമ്മിറ്റി തെരഞ്ഞെടുത്തത്. ശിഖര്‍ ധവാനും രോഹിത് ശര്‍മയും ഓപ്പണര്‍മാരായി ടീമിലെത്തി.
Comments