സുനന്ദ പുഷ്കറിന്റെ മരണവുമായി ബന്ധപ്പെട്ട് ശശി തരൂരിനെ കസ്റ്റഡിയിലെടുക്കണമെന്ന് ബിജെപി നേതാവ് സുബ്രമണ്യന്‍ സ്വാമി ആവശ്യപ്പെട്ടു. ശശി തരൂര്‍ നുണയനാണെന്നും അദ്ദേഹം ആരോപിച്ചു. ഡല്‍ഹി പോലീസിന് ഇപ്പോഴെങ്കിലും ചങ്കൂറ്റമുണ്ടായതില് സന്തോഷമുണ്ട്. വിദേശ ശക്തികളും ഉള്പെട്ടിരിക്കുന്നതിനാല് കേസ് അതീവ പ്രധാന്യമുള്ളതാണ്. അന്വേഷണത്തില്‍ ഇന്റര്‍പോളിന്റെ സഹായം തേടണമെന്നും സ്വാമി ആവശ്യപ്പെട്ടു.
Comments