സോളാര്‍ തട്ടിപ്പു കേസിലെ പ്രതി സരിത എസ്. നായര്‍ നായികയായ ഹ്രസ്വചിത്രം പ്രദര്‍ശനത്തിനെത്തി. ഗള്‍ഫുകാരന്റെ ഭാര്യ എന്ന പേരില്‍ 15 മിനിട്ടു ദൈര്‍ഘ്യമുള്ള ചിത്രം ഒരുക്കിയിരിക്കുന്നത് കൊച്ചി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന യുവാക്കളുടെ കൂട്ടായ്മയായ ടീം പുളിശേരിയാണ്. ഇന്ന് യൂ ട്യൂബിലാണ് ഹ്രസ്വചിത്രം റിലീസ് ചെയ്തത്. ഹരീഷ് ചന്ദ്രന് കഥയും തിരക്കഥയുമൊരുക്കിയിരിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ജോഷി മേടയിലാണ്.
Comments