കൊച്ചി: സംസ്ഥാനത്ത് ബുധനാഴ്ച നടത്താനിരുന്ന ബാങ്ക് പണിമുടക്ക് മാറ്റിവച്ചു. ബാങ്ക് ജീവനക്കാരുടെ വിവിധ സംഘടനകള്‍ ഇന്ത്യന്‍ ബാങ്ക്സ് അസോസിയേഷനുമായി (ഐ.ബി.എ) നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് പണിമുടക്ക് മാറ്റിവച്ചത്. എന്നാല്‍, ജീവനക്കാര്‍ പ്രഖ്യാപിച്ച നാലു ദിവസത്തെ പണിമുടക്കിന്റെ കാര്യത്തില്‍ ചര്‍ച്ചയില്‍ തീരുമാനമൊന്നുമായില്ല.
കേന്ദ്ര ലേബര്‍ കമ്മിഷണറുമായി യൂണിയനുകള്‍ ഡല്‍ഹിയില്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് ഇന്നത്തെ യോഗം നടന്നത്. 23 ശതമാനം വേതന വര്‍ധനയാണ് യൂണിയനുകള്‍ ആവശ്യപ്പെടുന്നത്. പതിനൊന്നു ശതമാനമേ നല്‍കാനാകൂ എന്ന നിലപാടിലാണ് ഐബിഎ. തുടര്‍ ചര്‍ച്ചകള്‍ നാളെയും തുടരും.
Comments