കോഴിക്കോട്: കോഴിക്കോട് റെയില്‍പാളത്തില്‍ പൈപ്പ് കണ്ടെത്തിയ സംഭവത്തില്‍ ഒരാള്‍ പൊലീസ് പിടിയില്‍. കുണ്ടായിത്തോട് സ്വദേശിയായ ഹുസൈനാണ് അറസ്റ്റിലായത്. സംഭവം അട്ടിമറിയല്ലെന്ന് പൊലീസ് വ്യക്തമാക്കി. റെയില്‍വേ ട്രാക്കില്‍ കണ്ടെത്തിയ ഇരുമ്പ് പൈപ്പ് ഒരു വീട്ടില്‍ നിന്നും ഇയാള്‍ മോഷ്ടിച്ചതായിരുന്നു. ആറ് മീറ്ററോളം നീളമുള്ള ഈ പൈപ്പ് വില്പന നടത്തുമ്പോള്‍ മോഷണ മുതലാണെന്ന് മനസ്സിലാക്കാതിരിക്കാനാണ് മുറിക്കാന്‍ തീരുമാനിച്ചത്. റെയില്‍ പാളത്തില്‍ പൈപ്പ് വെച്ച് ട്രെയിന്‍ കടന്നു പോകുമ്പോള്‍ മുറിക്കാനായിരുന്നു പദ്ധതി. കുണ്ടായിത്തോട് പ്രദേശം കേന്ദ്രീകരിച്ച് മോഷണം നടത്തുന്നയാളാണ് ഹുസൈനെന്നും പൊലിസ് വ്യക്തമാക്കി.
കഴിഞ്ഞ ഞായറാഴ്ചയാണ് കുണ്ടായിത്തോട് റെയില്‍വേ പാളത്തില്‍ ഇരുമ്പുപൈപ്പ് കണ്ടെത്തിയത്. പുലര്‍ച്ചെ 2.50ന് മംഗളൂരു^ സാന്ദ്രാകാച്ചി വിവേക് എക്സ്പ്രസ് കടന്നുപോകുന്നതിന് മുമ്പാണ് പൈപ്പ് കണ്ടത്തെിയത്. ട്രെയിന്‍ വരുന്നതിന് തൊട്ടുമുമ്പ് ഫറോക്ക് സ്റ്റേഷനില്‍ നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന എഞ്ചിന് ബോഗിയുടെ ലോകോ പൈലറ്റാണ് പാളത്തിന് കുറുകെയിട്ട പൈപ്പ് കണ്ടത്. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് റെയില്‍വേ പൊലീസ് വ്യക്തമാക്കിയിരുന്നു.
Comments