കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് രാജ്യ തലസ്ഥാനമായ ഡല്‍ഹി അടക്കം ഉത്തരേന്ത്യയിലെ വിവിധ ഭാഗങ്ങളില്‍ വ്യോമ^ റെയില്‍ ഗതാഗതം തടസപ്പെട്ടു. ഡല്‍ഹി വിമാനത്താവളത്തില്‍ നിന്നുള്ള ഒമ്പത് സര്‍വീസുകള്‍ റദ്ദാക്കിയതായും 19 സര്‍വീസുകള്‍ വൈകുമെന്നും അധികൃതര്‍ അറിയിച്ചു. കൂടാതെ, ആഭ്യന്തര സര്‍വീസുകളും റദ്ദാക്കിയിട്ടുണ്ട്. ഉച്ചയോടെ സര്‍വീസ് പുനരാരംഭിക്കാന്‍ സാധിക്കുമെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു.
രാവിലെ പാലം, ദ്വാരക, ഫരീദാബാദ് എന്നിവിടങ്ങളില്‍ കനത്ത മൂടല്‍മഞ്ഞാണ് അനുഭവപ്പെട്ടത്. അതേസമയം, പഞ്ചാബിലെ അമൃത്സര്‍ വിമാനത്താവളത്തില്‍ സാധാരണ നിലയില്‍ സര്‍വീസ് നടക്കും.
ഡല്‍ഹി അടക്കം നിരവധി സ്ഥലങ്ങളിലെ റെയില്‍ ഗതാഗതവും തടസപ്പെട്ടു. ഡല്‍ഹിയില്‍ നിന്നും ഭുവനേശ്വര്‍, ഭോപ്പാല്‍, ഹൗറ, ജയ്പുര്‍, ജമ്മു, ലക്നൗ, പട്ന എന്നീ റൂട്ടുകളിലേക്കുള്ള ട്രെയിന്‍ സര്‍വീസുകള്‍ വൈകുമെന്ന് റെയില്‍വേ അറിയിച്ചു.
Comments