നാദാപുരത്തിന് സമീപം കല്ലാച്ചിയില്‍ വന്‍ തീപിടിത്തം. പുലര്‍ച്ചെ നാലരയോടെ ഉണ്ടായ തീപിടിത്തത്തില്‍ രണ്ടു കടകളും ഒരു ഓഫീസും കത്തിനശിച്ചു. ജാഫര്‍ സ്റ്റേഷനറി ഷോപ്പിന്‍െറ ഗോഡൗണ്‍, സുര്യ സ്റ്റുഡിയോ, വടകര താലൂക്ക് ബി.എം.എസ് ഓഫീസ് എന്നിവയാണ് അഗ്നിക്കിരയായത്. കല്ലാച്ചി മാര്‍ക്കറ്റ് റോഡിലാണ് സംഭവം.
സ്റ്റേഷനറി കടയ്ക്കാണ് ആദ്യം തീപിടിച്ചത്. തുടര്‍ന്ന് സമീപത്തെ കടയിലേക്കും ഓഫീസിലേക്കും പടരുകയായിരുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് കാരണമെന്ന് പൊലീസ് അറിയിച്ചു. അഗ്നിശമനസേന ഏറെനേരം പരിശ്രമിച്ചാണ് തീയണച്ചത്. ആറു ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായതായാണ് പ്രാഥമിക നിഗമനം.
Comments