ആന്ധ്രപ്രദേശിലെ പെനുകോണ്ടയില്‍ ബസ് മലയിടുക്കിലേക്ക് മറിഞ്ഞു നാല് വിദ്യാര്‍ഥികളടക്കം 10തോളം പേര് മരിച്ചതായി റിപ്പോര്‍ട്ട്. 25 പേര്‍ക്ക് പരിക്ക്. ഗുരുതര പരിക്കേറ്റവരെ ബംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പടിഞ്ഞാറന്‍ ആന്ധ്രയിലെ പെനുകോണ്ടയില്‍ നിന്ന് നാല് കിലോമീറ്റര്‍ അകലെയായിരുന്നു അപകടം. മഡകാസിരയില് നിന്നും യാത്ര തിരിച്ച ആന്ധ്രപ്രദേശ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്‍െറ ബസ് (AP28Z 1053) ആണ് അപകടത്തില്‍പ്പെട്ടത്.നിയന്ത്രണംവിട്ട ബസ് കീഴ്മേല്‍ മറിയുകയായിരുന്നു. വിദ്യാര്‍ഥികളടക്കം 40 പേര് ബസില്‍ ഉണ്ടായിരുന്നു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
Comments