സുനന്ദ പുഷ്കറിന്റെ മരണത്തെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘം രൂപവത്ക്കരിച്ചതായി ഡല്‍ഹി പൊലീസ് കമ്മീഷണര്‍ ബി.എസ് ബസ്സി അറിയിച്ചു. സൗത്ത് ഡി.സി.പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുക. ശശി തരൂരിനെ ഉടന്‍ ചോദ്യം ചെയ്യുമോ എന്ന ചോദ്യത്തിന് ആവശ്യമായത് ആവശ്യമായ സമയത്ത് ചെയ്യുമെന്ന് കമ്മീഷണര്‍ മറുപടി നല്കി. സുനന്ദ അവസാനമായി ചികിത്സ തേടിയ തിരുവനന്തപുരത്തെ ആസ്പത്രിയില്‍ ആവശ്യമെങ്കില്‍ കൂടുതല്‍ തെളിവെടുപ്പ് നടത്തുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ഡിസംബറില്‍ ഡല്‍ഹി പോലീസ് തിരുവനന്തുപുരത്തെ കിംസ് ആസ്പത്രിയിലെത്തി തെളിവെടുത്തിരുന്നു.
Comments