ന്യൂഡല്‍ഹി: സുനന്ദ പുഷ്കറിന്റെ മരണം കൊലപാതകമെന്ന് വരുത്തിത്തീര്‍ക്കാന്‍ ഡല്‍ഹി പൊലീസ് ശ്രമിക്കുന്നതായി ശശി തരൂര്‍ എം.പി. തന്റെ സഹായിയായ നാരായണ്‍ സിങ്ങിനെ ഭീഷണിപ്പെടുത്തി കുറ്റം ഏല്ക്കാന് ആവശ്യപ്പെട്ടെന്നും ചൂണ്ടിക്കാട്ടി തരൂര്‍ ഡല്‍ഹി പൊലീസിന് അയച്ച കത്ത് പുറത്ത് വന്നു.
ഡല്‍ഹി പൊലീസ് തന്നെ കുടുക്കാന്‍ ശ്രമിക്കുകയാണ്. തനിക്കെതിരെ മൊഴിനല്‍കാന്‍ ജോലിക്കാരനെ ഭീഷണിപ്പെടുത്തിയെന്നും കത്തില്‍ പറയുന്നുണ്ട്. നവംബര്‍ 12നാണ് തരൂര്‍ പൊലീസ് കമ്മിഷണര്‍ക്ക് കത്തയച്ചത്.
തന്റെ സഹായിയായ നാരായണനെ സുനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് ഡല്‍ഹി പൊലീസിലെ നാല് ഉദ്യോഗസ്ഥരാണ് ചോദ്യം ചെയ്തത്. നവംബര്‍ 7ന് 16 മണിക്കൂറും നവംബര്‍ 8ന് 14 മണിക്കൂറുമാണ് ചോദ്യം ചെയ്തതെന്നും തരൂര്‍ കത്തില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ഈ ദിവസങ്ങളില്‍ ഒരു പൊലീസുകാരന് തന്റെ സഹായിയെ ശാരീരികമായി മര്‍ദിക്കുകയും ചെയ്തു. ഇത്തരം കാര്യങ്ങള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നാണ് തരൂര്‍ കത്തിലൂടെ ആവശ്യപ്പെട്ടത്.
Comments