പത്തനംതിട്ട: സി.പി.എം പത്തനംതിട്ട ജില്ലാ സമ്മേളനത്തില്‍ വി.എസ് പക്ഷക്കാര്ക് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍െറ ശക്തമായ താക്കീത്. ജില്ലയിലെ മുതിര്‍ന്ന നേതാക്കള്‍ പോലും വിഭാഗീയത നടത്തുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. പല ഏരിയ കമ്മിറ്റികളിലും വിഭാഗീയത ഇപ്പോഴും തുടരുകയാണ്. പാര്‍ട്ടി സെക്രട്ടറിയേറ്റിന്‍െറ തീരുമാനങ്ങള്‍ അന്തിമമാണ്. അതില്‍ വി.എസ്^ പിണറായി എന്നൊന്ന് ഇല്ല. ജില്ലയില്‍ വിഭാഗീയത അവശേഷിക്കുന്നുണ്ടെങ്കില്‍ അത് അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വി.എസ് പക്ഷത്തിന്റ നിയന്ത്രണത്തിലുള്ള മല്ലപ്പള്ളി, അടൂര്‍ തുടങ്ങിയ ഏരിയ കമ്മിറ്റികളെ പിണറായി പേരെടുത്ത് വിമര്‍ശിച്ചു. ആറന്മുളയിലെ സമരം പാര്‍ട്ടി തുടരുമെന്നും പിണറായി വ്യക്തമാക്കി.
Comments