തിരുവനന്തപുരം: ദേശീയ ഗെയിംസിനായുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സ്റ്റേഡിയങ്ങളുടെ പണികള്‍ പൂര്‍ത്തിയായി. ഇനി മിനുക്കുപണികള്‍ മാത്രമാണ് അവശേഷിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിസഭാ യോഗത്തിന് ശേഷം വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ദേശീയ ഗെയിംസ് നിശ്ചയിച്ച സമയത്ത് തന്നെ നടക്കുമെന്ന് എത്ര പറഞ്ഞിട്ടും മനസിലാകാത്തവര്‍ക്ക് കളി തുടങ്ങുമ്പോള്‍ മനസിലാവും. ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന് പ്രതിനിധി സംഘം എല്ലാ വേദികളിലും പോയി സൗകര്യങ്ങള്‍ വിലയിരുത്തിയപ്പോള്‍ അവരോട് കാര്യങ്ങള്‍ പ്രത്യേകം ചോദിച്ചറിഞ്ഞിരുന്നു. അവര്‍ തൃപ്തരായിട്ടാണു മടങ്ങിയത്. ഗെയിംസ് വില്ലേജിലേക്ക് നിര്‍മ്മിക്കുന്ന റെയില്‍വേ മേല്‍പ്പാലം റെക്കോര്‍ഡ് സമയത്തിനുള്ളിലാണു പൂര്‍ത്തിയാക്കിയതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
ദേശീയ ഗെയിംസിനെക്കുറിച്ച് ആരെന്ത് ആക്ഷേപം പറഞ്ഞാലും ചര്‍ച്ച ചെയ്യുകയോ അന്വേഷിക്കുകയോ ചെയ്യാം. കുറ്റമറ്റ രീതിയില്‍ ഗെയിംസ് നടത്തുന്നതിന് എല്ലാവരും സഹകരിക്കുകയാണു വേണ്ടതെന്ന് മുഖ്യമന്തി പറഞ്ഞു.
Comments