ഫ്രാന്‍സ് തലസ്ഥാനമായ പാരീസില്‍ ആക്ഷേപഹാസ്യ വാരികയായ 'ഷാര്‍ലി എബ്ദോ'യുടെ ഓഫീസിലുണ്ടായ ഭീകരാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചുവെന്ന് കരുതുന്ന മൂന്നുപേരില്‍ ഒരാള്‍ ഫ്രഞ്ച് പോലീസിന് മുന്നില്‍ കീഴടങ്ങി. ഫ്രഞ്ച് മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. രണ്ട് സഹോദരന്മാര് അടക്കം മൂന്നുപേര്‍ക്കെതിരെയാണ് പോലീസ് തിരച്ചില്‍ നടത്തിവന്നത്. ഇവരില്‍ ഏറ്റവും പ്രായംകുറഞ്ഞയാളാണ് കീഴടങ്ങിയത് എന്നാണ് സൂചന. മറ്റുരണ്ടുപേരുടെ ചിത്രങ്ങള്‍ പോലീസ് വ്യാഴാഴ്ച പുറത്തുവിട്ടു. ഷാര്‍ലി എബ്ദോ' ഓഫീസിലുണ്ടായ ആക്രമണത്തില്‍ 12 പേര് കൊല്ലപ്പെട്ടിരുന്നു. വാരികാ എഡിറ്ററും നാല് കാര്‍ട്ടൂണിസ്റ്റുകള്‍ ഉള്‍പ്പെടെ 10 മാധ്യമപ്രവര്‍ത്തകരും രണ്ട് പോലീസുകാരു മാണ് ബുധനാഴ്ച നടന്ന ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. പരിക്കേറ്റ ഏഴുപേരില്‍ നാലുപേരുടെ നില ഗുരുതരമാണ്. 'ഷാര്‍ലി എബ്ദോ'യുടെ മധ്യ പാരീസിലെ ഓഫീസിലായിരുന്നു ആക്രമണം. പ്രവാചകനെ കളിയാക്കുന്ന രീതിയിലുള്ള കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചതിന് മുന്‍പ് ആക്രമണം നേരിട്ട വാരികയാണിത്.
Comments