സംസ്ഥാനത്തുണ്ടായ വ്യത്യസ്ത വാഹനാപകടങ്ങളില്‍ രണ്ടു മരണം. 20 പേര്‍ക്ക് പരിക്ക്. കാസര്‍കോട് ആടൂരിലുണ്ടായ വാഹനാപകടത്തില്‍ അച്ഛനും മകനും മരിച്ചു. ആടൂര് സ്വദേശികളായ കടമ്മ അബ്ദുറഹ്മാന് (50), മകന് സിദ്ദീഖ് (18) എന്നിവരാണ് മരിച്ചത്. തൃശൂര്‍ കൊടക്കരയില് സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 20 പേര്‍ക്ക് പരിക്കേറ്റു. മധുരയില്‍ നിന്ന് എറണാകുളത്തേക്ക് വരികയായിരുന്ന ബസ് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.
Comments