ബംഗളൂരു: ഗുജറാത്തിലെ പോര്‍ബന്തറില്‍ പാകിസ്താനില്‍ നിന്നുള്ള ബോട്ട് പൊട്ടിത്തെറിച്ച സംഭവത്തെ തുടര്‍ന്ന് ഇന്ത്യയിലെ തീരങ്ങളില്‍ നാവിക സേന പട്രോളിങ് കര്‍ശനമാക്കിയിട്ടുണ്ടെന്ന് നാവിക സേനാ മേധാവി റോബിന് ധോവന് അറിയിച്ചു. നാവിക സേനയുടെ യുദ്ധകപ്പല്‍ ഉള്‍പ്പടെയുള്ള വ്യൂഹങ്ങളും വിമാനങ്ങളും വിമാനവാഹിനികളും സുരക്ഷക്കായി വിന്യസിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ രണ്ടു മാസങ്ങളായി തീരദേശമുള്ള സംസ്ഥാനങ്ങളോട് ജാഗ്രത പുലര്‍ത്താന്‍ നിര്‍ദേശം നല്‍കിയിരുന്നതായും ധോവന് അറിയിച്ചു.
ഡിസംബര്‍ 31 നാണ് പോര്‍ബന്തര്‍ തീരത്ത് പാക് ബോട്ട് പൊട്ടിത്തെറിച്ചത്. സംഭവത്തിനു ശേഷം നാവിക സേന ജാഗ്രത പാലിക്കുന്നുണ്ടെന്നും തീരങ്ങളെ നിരീക്ഷിക്കുന്നതിന് പൈലറ്റില്ലാ വിമാനങ്ങള്‍ വിന്യസിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments