ജാവാക്കടലില്‍ 162 യാത്രക്കാരുമായി തകര്‍ന്നുവീണ എയര്‍ഏഷ്യ വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് മുങ്ങല്‍ വിദഗ്ധര്‍മാര്‍ വീണ്ടെടുത്തു. ഞായറാഴ്ച സമുദ്രത്തിന്റെ അടിത്തട്ടിലെ വിമാനാവശിഷ്ടങ്ങള്‍ക്കിടയില്‍ ബ്ലാക്ക് ബോക്സ് കുരുങ്ങിക്കിടക്കുന്നതായി കണ്ടെത്തിയിരുന്നു.
എന്നാല്‍ വിമാനത്തിലെ പൈലറ്റുമാരുടെ സംഭാഷണം രേഖപ്പെടുത്തുന്ന കോക്പിറ്റ് വോയിസ് റെക്കോര്‍ഡര്‍ ഇതേ വരെ കണ്ടെടുക്കാനായിട്ടില്ലെന്ന് ഇന്‍ഡൊനീഷ്യന്‍ തിരച്ചില്‍ സംഘത്തലവന് ബാംബാങ് സോയിലിസ്റ്റോ മാധ്യമങ്ങളെ അറിയിച്ചു. ജാവാ കടലിലിന്റെ അടിത്തട്ടില്‍ 98 അടിയോളം താഴ്ചയിലാണ് വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്.
Comments