കേരളത്തിലെ ഏക കന്റോണ്‍മെന്റ് ബോര്‍ഡായ കണ്ണൂര്‍ കന്ോണ്മെന്റിന്റെ ഭരണം യു.ഡി.എഫ്. തിരിച്ചുപിടിച്ചു. ആറ് സീറ്റുകളില്‍ വോട്ടെണ്ണല്‍ പൂര്‍ത്തിയായ അഞ്ചെണ്ണവും യു.ഡി.എഫ്. നേടി. കഴിഞ്ഞതവണ നാല് സീറ്റുകളില്‍ വിജയിച്ച് ഭരണം നേടിയ ഇടതുമുന്നണിക്ക് ഇത്തവണ ഒരു സീറ്റില്‍മാത്രമാണ് ജയിക്കാനായത്.
അഞ്ചാം വാര്‍ഡിലെ വോട്ടെണ്ണല്‍ ഹൈക്കോടതി തടഞ്ഞതിനാല്‍ അത് മാറ്റിവെച്ചു. ഈ വാര്‍ഡിലെ യു.ഡി.എഫ്. സ്ഥാനാര്‍ത്ഥിയായ റിട്ട. കേണല്‍ പി.പത്മനാഭനെ അയോഗ്യനാക്കണമെന്ന് കാണിച്ച് ഇടതുമുന്നണി നല്കിയ പരാതിയിലാണ് കോടതി ഇടപെട്ടത്. യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളില്‍ വിജയിച്ചവരും അവര്‍ നേടിയ ഭൂരിപക്ഷവും ക്രമത്തില്‍. രതീഷ് ആന്റണി( 166 ), വി.ആന്‍ഡ്രൂസ് ( 80 ), ദീപ ബൈജു( 53), ഷീബ ഫര്‍ണാണ്ടസ് (12). ആറാം വാര്‍ഡില്‍ മത്സരിച്ച ഇടതുമുന്നണി സ്ഥാനാര്‍ത്ഥി ജിഷ കൃഷ്ണന് 14 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ചു.
Comments