സുനന്ദ പുഷ്കറിന്‍െറ മരണവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനായി തരൂറുമായി അടുപ്പമുള്ള പാക് മാധ്യമപ്രവര്‍ത്തക മെഹര്‍ തരാറിന് ഡല്‍ഹി പൊലീസ് ചോദ്യാവലി അയച്ചു. സുനന്ദയുടെ ആന്തരാവയവങ്ങള്‍ വിശദപരിശോധനക്കായി ലണ്ടനിലെ ലാബിലേക്ക് അയച്ചിട്ടുണ്ട്.
മരണത്തിന് മുമ്പുള്ള ദിവസം ട്വിറ്ററില്‍ തരൂറും മെഹര്‍ തരാറും തമ്മിലുള്ള അടുപ്പം പരസ്യമാക്കിയ സുനന്ദ, തരാര്‍ ഐ.എസ്.ഐ ഏജന്റാണെന്നും ആരോപിച്ചിരുന്നു. മാത്രമല്ല, തരൂറും തരാറും തമ്മിലുള്ള ബന്ധം സുനന്ദയെ അസ്വസ്ഥയാക്കിയിരുന്നതായി ഇരുവരുടെയും സുഹൃത്തുക്കളും പൊലീസിന് മൊഴി നല്കി. ഈ പശ്ചാത്തലത്തിലാണ് ഡല്‍ഹി പൊലീസ് തരാറിനെ ചോദ്യംചെയ്യുന്നത്. തരൂറുമായുള്ള ബന്ധവും അനുബന്ധകാര്യങ്ങളും വിശദീകരിക്കാന്‍ ആവശ്യപ്പെട്ട് തരാറിന് ഇ-മെയില്‍ വഴിയാണ് ചോദ്യാവലി അയച്ചത്. ഡല്‍ഹി പൊലീസിന്‍െറ ഏതുചോദ്യത്തിനും മറുപടി നല്കാന് തയാറാണെന്ന് തരാര്‍ ഈയിടെ വ്യക്തമാക്കിയിരുന്നു.
Comments