ആലപ്പുഴയില്‍ പി.കൃഷ്ണപിള്ള സ്മാരക മന്ദിരം തകര്‍ത്ത കേസിലെ അവശേഷിക്കുന്ന നാലു പ്രതികളും കീഴടങ്ങി. കേസില്‍ രണ്ടാംപ്രതിയായി ചേര്‍ത്തിരിക്കുന്ന സി.പി.എം കണ്ണാര്‍ക്കാട് മുന്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പി. സാബു, ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരായ ദീപു, രാജേഷ്, പ്രമോദ് എന്നിവരാണ് തിങ്കളാഴ്ച രാവിലെ 11ന് കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് എസ്.പി ആര്.കെ. ജയരാജിന്റെ തൃശൂര്‍ ഓഫീസില്‍ കീഴടങ്ങിയത്. ഇവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇക്കഴിഞ്ഞ 5ന് ഹൈക്കൊടതി തള്ളിയിരുന്നു.
പ്രതികള്‍ 10 ദിവസത്തിനകം കീഴടങ്ങണമെന്ന് ജാമ്യാപേക്ഷ തള്ളിയതില്‍ കോടതി നിര്ദ്ദേശിച്ചതിലാണ് സംഘം തിങ്കളാഴ്ച ക്രൈംബ്രാഞ്ചിന് കീഴടങ്ങിയത്. ഇവരോടൊപ്പം അഭിഭാഷകനും മറ്റ് ചിലരും തൃശൂരിലത്തെിയിരുന്നു. സിപിഎം ഗ്രൂപ്പിസത്തിന്റെ ഭാഗമായാണ് സ്മാരകം തകര്‍ത്തതെന്നും ക്രൈംബ്രാഞ്ചിന്റെ അന്വേഷണം സി.പി.എം ശരിവച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചതിനെ തുടര്‍ന്നാണ് പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയത്.
Comments