താലിബാന് തീവ്രവാദികള്‍ ഭീകര താണ്ഡവമാടിയെ പെഷവാറിലെ സൈനിക സ്കൂള്‍ വീണ്ടും തുറന്നു. സ്കൂളില്‍ സംഘടിപ്പിച്ച ചടങ്ങില്‍ പാകിസ്താന് സൈനിക മേധാവി ജനറല്‍ റഷീല്‍ ഷരീഫ് കുട്ടികളേയും മാതാപിതാക്കളേയും സ്വീകരിച്ചു.
അക്രമത്തില്‍ തകര്‍ന്ന കെട്ടിടങ്ങളെല്ലാം പുതുക്കിപ്പണിതതിന് ശേഷമാണ് സ്കൂള്‍ തുറന്നത്. പെഷവാര്‍ സ്കൂളിലെ ആക്രമണത്തെത്തുടര്‍ന്ന് പാകിസ്താനിലെ എല്ലാ സ്കൂളുകളുടേയും ശൈത്യകാല അവധി സര്‍ക്കാര്‍ നീട്ടിയിരുന്നു. സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കിയതിന് ശേഷമാണ് സ്കൂളുകള്‍ വീണ്ടും തുറന്നത്.
Comments