2014 മികച്ച ഫുട്ബാള്‍ താരത്തിനുള്ള ഫിഫ ബാലണ്‍ ഡിഓര്‍ പുരസ്കാരം റയല്‍ മഡ്രിഡിന്‍െറ പോര്‍ചുഗല്‍ താരം റൊണാള്‍ഡോക്ക് സമ്മാനിച്ചു. മുന്‍ ഫ്രഞ്ച് താരം തിയറി ഒന്റിയാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്. മാനുവല്‍ ന്യൂയര്‍, ലയണല്‍ മെസ്സി എന്നിവരെ പിന്തള്ളിയാണ് തുടര്‍ച്ചയായി രണ്ടാം വര്‍ഷവും അഭിമാന പുരസ്കാരം റൊണാള്‍ഡോ സ്വന്തമാക്കിയത്.
മികച്ച വനിതാ താരമായി ജര്‍മനിയുടെ നദീന്‍ കെസ്ലറും പുരുഷ ടീം പരിശീലകനായി ജര്‍മനിയുടെ ജൊവാക്വിം ലോയ്വും വനിതാ ടീം പരിശീലകനായി വൂള്സ്ബര്ഗിന്െറ റാള്‍ഫ് കെല്ലര്‍മാനും തെരഞ്ഞെടുക്കപ്പെട്ടു. മികച്ച ഗോളിനുള്ള പുരസ്കാരം ലോകകപ്പില്‍ ഉറുഗ്വായ്ക്കെതിരെ ഗോള്‍ നേടിയ കൊളംബിയയുടെ ജെയിംസ് റോഡ്രിഗ്വസിനാണ്. മാനുവല്‍ ന്യൂയര്‍, മെസ്സി, റൊണാള്‍ഡോ എന്നിവരടക്കമുള്ള ലോക ഇലവനെയും തെരഞ്ഞെടുത്തു. ലോകകപ്പിലടക്കം സ്തുത്യര്‍ഹമായി പ്രവര്‍ത്തിച്ച ഫിഫ വളന്റിയര്‍മാര്‍ക്കാണ് ഫെയര്‍പ്ളേ അവാര്‍ഡ്.
Comments