പ്രവാചകന് മുഹമ്മദ് നബിയുടെ കാര്‍ട്ടൂണുമായി ഷാര്‍ളി എബ്ദോയുടെ പുതിയ പതിപ്പ് പുറത്തിറക്കുന്നു. പ്രവാചക കാര്‍ട്ടൂണ്‍ ഉള്‍പ്പെട്ട പ്രത്യേക പതിപ്പ് ഈയാഴ്ചയാണ് പുറത്തിറങ്ങുക. നബിയുടെ കാര്‍ട്ടൂണ്‍ ഉള്‍പ്പെടുത്തുമെന്ന് ഷാര്‍ളി എബ്ദോയുടെ അഭിഭാഷകനാണ് വ്യക്തമാക്കിയത്.
മാസികയുടെ കവര്ഫോട്ടോയിലാണ് പ്രവാചകന്‍െറ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിക്കുക. 'എല്ലാം ക്ഷമിച്ചിരിക്കുന്നു' എന്നര്‍ഥം വരുന്ന ഫ്രഞ്ച് വാക്കുകള്‍ തലക്കെട്ടാക്കി നബി കരയുന്ന ചിത്രമാണ് മുഖചിത്രമായി ചേര്‍ത്തിരിക്കുന്നത്. പതിനാറ് ഭാഷകളില്‍ അച്ചടിക്കുന്ന പ്രത്യേക പതിപ്പിന്‍െറ മുപ്പതുലക്ഷം കോപ്പികളാണ് ബുധനാഴ്ച പുറത്തിറക്കുന്നത്.
ജനുവരി ഏഴിനുണ്ടായ മാഗസിന് വെടിവെപ്പില്‍ 12 പേരാണ് വെടിയേറ്റ് മരിച്ചത്. എഡിറ്റര്‍ ഇന്‍ ചീഫും നാല് കാര്‍ട്ടൂണിസ്റ്റുകളും ഉള്‍പ്പടെയുള്ളവര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.
Comments