തീവ്രവാദത്തിനെതിരായ പോരാട്ടം ശക്തമാക്കുന്നതിന്‍െറ ഭാഗമായി പാകിസ്താന് ഏഴു തീവ്രവാദികളെ തൂക്കിലേറ്റി. കറാച്ചി, സുക്കൂര്‍, ഫൈസലാബാദ്, റാവല്‍പിണ്ടി എന്നീ ജയിലുകളില്‍ വെച്ചാണ് വധശിക്ഷ നടപ്പാക്കിയത്. ബെഹ്റാം ഖാന്, ഷാഹിദ് ഹനീഫ്, മുഹമ്മദ് തല്‍ഹ, ഖലീല്‍ അഹമ്മദ്, സുല്‍ഫിക്കര്‍ അലി, മുഷ്താഖ് അഹമ്മദ്, നവാസിഷ് അലി എന്നിവരെയാണ് തൂക്കിലേറ്റിയത്. കൊലപാതകം- തീവ്രവാദം തുടങ്ങി കേസുകളിലായി വധശിക്ഷക്ക് വിധിക്കപ്പെട്ടിരുന്ന പ്രതികളാണിവര്‍.
ഇതോടെ പെഷാവര്‍ സൈനിക സ്കൂള്‍ ആക്രമണത്തിനു ശേഷം രാജ്യത്ത് വധശിക്ഷ നടപ്പാക്കിയവരുടെ എണ്ണം 17 ആയി. 2003-ലെ പര്‍വേസ് മുഷറഫ് വധശ്രമ കേസിലെ പ്രതികളാണ് മുഷ്താഖ് അഹമ്മദും നവാസിഷ് അലിയും.
Comments