സംസ്ഥാനത്തെ മാവോവാദി വേട്ട അവസാനിപ്പിക്കണമെന്ന് സര്‍ക്കാര്‍ ചീഫ് വിപ്പ് പി. സി ജോര്‍ജ്. മാവോവാദികളെ നേരിടാന്‍ കോടികള്‍ ചിലവഴിച്ച് ആയുധങ്ങള്‍ വാങ്ങിക്കൂട്ടുന്നത് നിര്‍ത്തണമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
നീതിക്കുവേണ്ടിയാണ് മാവോവാദികള്‍ പ്രവര്‍ത്തിക്കുന്നത്. ആയുധംകൊണ്ടല്ല, ആശയപരമായിവേണം അവരെ നേരിടാന്‍. വയനാട് അടക്കമുള്ള ജില്ലകളില്‍ ഉദ്യോഗസ്ഥര്‍ മെച്ചപ്പെട്ട നിലയില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത് മാവോവാദികള്‍ മൂലമാണ്. ബ്ലേഡ് മാഫിയയെ ഇപ്പോള്‍ വയനാട്ടില്‍ കാണാനില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Comments