തിരുവനന്തപുരം: ഹയര്‍ സെക്കന്‍ഡറി ഡയറക്ടറായിരുന്ന കേശവേന്ദ്രകുമാറിന്റെ ദേഹത്ത് കരി ഓയില്‍ ഒഴിച്ച കേസിലെ പ്രതികള്‍ക്കെതിരെ നിയമനടപടികള്‍ തുടരാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു. ഇത് സംബന്ധിച്ച് രേഖാമൂലമുള്ള നിര്‍ദേശം ആഭ്യന്തര സെക്രട്ടറിക്ക് കൈമാറി.
കരി ഓയില്‍ ഒഴിച്ച കെ.എസ്.യു പ്രവര്‍ത്തകര്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ തീരുമാനിച്ചത് വിവവാദമായിരുന്നു. പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് കേസ് പിന്‍വലിക്കില്ലെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി അറിയിക്കുകയും ചെയ്തു.
പ്രതികളായ കെ.എസ്.യു പ്രവര്‍ത്തകരുടെ മാതാപിതാക്കള്‍ അഭ്യര്‍ഥിച്ചതിനെ തുടര്‍ന്നാണ് കേസ് പിന്‍വലിക്കാന്‍ തീരുമാനിച്ചത്. ഇക്കാര്യത്തില്‍ സര്‍ക്കാറില്‍ നിക്ഷിപ്തമായ അധികാരം ഉപയോഗിച്ച് നിയമപരമായാണ് കേസ് പിന്‍വലിക്കാന്‍ നിര്‍ദേശിച്ചതെന്നും മുഖ്യമന്ത്രി പ്രതികരിച്ചിരുന്നു.
Comments