തിരുവനന്തപുരം: മാവോയിസ്റ്റ് വേട്ടയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി ജോര്‍ജിന്‍െറ അഭിപ്രായത്തെ തള്ളി മുഖ്യമന്ത്രി രംഗത്ത്. പി.സി ജോര്‍ജ് പറഞ്ഞത് അദ്ദേഹത്തിന്‍െറ വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു.
സര്‍ക്കാര്‍ ചീഫ് വിപ്പാണ് ഇക്കാര്യം പറഞ്ഞെതെന്ന് മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിച്ചപ്പോള്‍ ജനാധിപത്യത്തില്‍ അഭിപ്രായ സ്വാതന്ത്ര്യവും വിയോജിക്കാനുള്ള സ്വാതന്ത്ര്യവും ഉണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. രാജ്യത്തിന്‍െറ സുരക്ഷയും ക്രമസമാധാനപാലനവും സര്‍ക്കാറിന്‍െറ ചുമതലയാണ്, അക്കാര്യത്തില്‍ വിട്ടുവീഴ്ചയില്ലെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.
നേരത്തെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും പി.സി. ജോര്‍ജിന്‍െറ പ്രസ്താവനക്കെതിരെ രംഗത്തുവന്നിരുന്നു. പി.സി ജോര്‍ജ് മാവോയിസ്റ്റുകളെ ഉപദേശിക്കട്ടെയെന്നും ആക്രമണം അവസാനിപ്പിച്ചാല്‍ മാവോയിസ്റ്റ് വേട്ട അവസാനിപ്പിക്കാമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ബുള്ളറ്റ് കൊണ്ടല്ല മാവോയിസ്റ്റുകളെ നേരിടേണ്ടതെന്ന് അറിയാമെന്നും ചെന്നിത്തല പറഞ്ഞു.
Comments