ന്യൂഡല്‍ഹി: വിവാഹജീവിതത്തില്‍ സുനന്ദ പുഷ്ക്കര്‍ സന്തുഷ്ടയായിരുന്നുവെന്ന് സഹോദരന് പൊലിസിനു മൊഴി നല്കി. ശാരീരികമര്‍ദനം ഉണ്ടായതായി പരാതി പറഞ്ഞിട്ടില്ലെന്നും ഐ.പി.എല്‍, ട്വിറ്റര്‍ വിവാദങ്ങളില്‍ സുനന്ദ അസ്വസ്ഥയായിരുന്നെന്നും സഹോദരന് രാജേഷ് പുഷ്കറിന്‍െറ മൊഴിയില്‍ പറയുന്നു. സുനന്ദക്ക് ലൂപസ് രോഗം ഉണ്ടായിരുന്നതായി മകന് ശിവ് മേനോനും മൊഴി നല്കി. ചികില്‍സയുടെ ഭാഗമായി ധാരാളം മരുന്നുകള്‍ കഴിച്ചിരുന്നതായും മകന്‍െറ മൊഴിയിലുണ്ട്. ഡല്‍ഹി പൊലീസിന് നല്കിയ മൊഴിയിലാണ് സുനന്ദയുടെ കുടുംബാംഗങ്ങള്‍ തരൂരിന് അനുകൂലമായി മൊഴി നല്‍കിയത്.
തരൂര്‍ സത്യം പറയാന്‍ തയാറായാല്‍ ഉന്നതരായ ഏഴു രാഷ്ട്രീയക്കാര്‍ കുടുങ്ങുമെന്ന പുതിയ വെളിപ്പെടുത്തലുമായി ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന് സ്വാമി രംഗത്തത്തെി. സ്വാമിക്ക് കൊലയാളിയെ അറിയാമെങ്കില്‍ പൊലീസിനോട് പറയണമെന്ന് തരൂര്‍ പ്രതികരിച്ചിരുന്നു.
Comments