തിരുവനന്തപുരം: എഞ്ചിനീയറിങ് പ്രവേശനത്തിന്റെ പൊതു റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെടാന്‍ മിനിമം മാര്‍ക്ക് വേണമെന്ന നിബന്ധന എടുത്തുകളഞ്ഞത് പിന്‍വലിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. പ്രവേശന പരീക്ഷയില്‍ മിനിമം പത്ത് മാര്‍ക്ക് വേണമെന്ന വ്യവസ്ഥ പിന്‍വലിക്കുന്നതായി വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദു റബ്ബാണ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. ഇതോടെ പൂജ്യം മാര്‍ക്ക് നേടിയവര്‍ക്കും എഞ്ചിനീയറിങ് കോളജില്‍ ചേരാമെന്ന സ്ഥിതി വന്നു.
ഹയര്‍സെക്കന്ററി മാര്‍ക്കിന്റെ കാര്യത്തിലും ചില ഇളവുകള്‍ മന്ത്രി പ്രഖ്യാപിച്ചിരുന്നു. സ്വാശ്രയ എഞ്ചിനീയറിങ് കോളജുകളെ സഹായിക്കാനാണ് ഈ നടപടികള്‍ എന്ന് വ്യാപകമായി ആക്ഷേപം ഉയര്‍ന്നിരുന്നു. ഇപ്പോള്‍ തന്നെ നിലവാരം താണുപോയ എഞ്ചിനീയറിങ് വിദ്യാഭ്യാസം കൂടുതല്‍ അപകടത്തില്‍ ആവുമെന്ന് മന്ത്രിസഭാ യോഗത്തില്‍ അഭിപ്രായമുയര്‍ന്നതിനെ തുടര്‍ന്നാണ് തീരുമാനം റദ്ദാക്കിയത്.
Comments