പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ കേസ് അമേരിക്കയിലെ കോടതി തള്ളി. രാഷ്ട്രത്തലവനെന്ന പരിഗണന നരേന്ദ്രമോദിക്കുണ്ടെന്ന അമേരിക്കന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ വാദം കോടതി അംഗീകരിച്ചു. അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമയുടെ ഇന്ത്യാ സന്ദര്‍ശനത്തിന് തൊട്ടുമുമ്പാണ് കേസ് തള്ളിയത്. മോദിയുടെ ക്ഷണം സ്വീകരിച്ച് റിപ്പബ്ലിക് ദിനാഘോഷ ചടങ്ങുകളില്‍ മുഖ്യാതിഥിയായാണ് ഒബാമ ഇന്ത്യയിലെത്തുന്നത്.
മോദിയുടെ ആദ്യ അമേരിക്ക സന്ദര്‍ശനത്തിനിടെ അമേരിക്കന്‍ ജസ്റ്റിസ് സെന്റര്‍ എന്ന മനുഷ്യാവകാശ സംഘടനയാണ് മോദിക്കെതിരെ കേസ് ഫയല്‍ചെയ്തത്. 2002 ല്‍ നടന്ന ഗുജറാത്ത് കലാപം തടയുന്നതില്‍ വീഴ്ചവരുത്തി എന്നായിരുന്നു മോദിക്കെതിരായ ആരോപണം. കേസ് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ 2005 ല്‍ മോദിക്ക് അമേരിക്കന്‍ വിസ നിഷേധിച്ചിരുന്നു. എന്നാല്‍, പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടതിന് തൊട്ടുപിന്നാലെ ഒബാമ മോദിയെ അമേരിക്കയിലേക്ക് ക്ഷണിച്ചിരുന്നു.
Comments